എരുമപ്പെട്ടി: മോട്ടോര്‍ വാഹന ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവ ർധനവും ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) എരുമപ്പെട്ടിയില്‍ ധർണ നടത്തി. ജില്ല കമ്മിറ്റിയംഗം എന്‍.കെ. പ്രമോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി.എ. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം കെ.എം. അഷറഫ്, കര്‍ഷക സംഘം ഏരിയ പ്രസിഡൻറ് എം.എസ്. സിദ്ധന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ടി. ദേവസി, എന്‍.എസ്. ജനാർദനന്‍, ഉല്ലാസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.