പ്രവീൺ പ്രിൻസ്

എം.ഡി.എം.എയുമായി ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

തൃശൂർ: മാരക ലഹരിവസ്തുവായ എം.ഡി.എം.എയുമായി ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. ഒല്ലൂക്കര നെല്ലിക്കുന്ന് കുറ സ്വദേശി ചാലിശ്ശേരി പ്രവീൺ പ്രിൻസ് (35) ആണ് 23.82 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. മണ്ണുത്തി കേന്ദ്രമാക്കി ഒരുമാസം നടത്തിയ നിരീക്ഷണത്തിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടാനായത്.

തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ സി.കെ. സജികുമാറിന്റെയും, അസി. എക്‌സൈസ് കമീഷണർ മുഹമ്മദ്‌ ഹാരിഷിന്റെയും നിർദേശപ്രകാരം സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർഡ്‍ വി.ജെ. റോയ്, ഐ.ബി ഇൻസ്‌പെക്ടർ എ.ബി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസെടുത്തത്. സ്ക്വഡ് ഇൻസ്‌പെക്ടർ എൻ. സുദർശനകുമാർ, ഐ.ബി അസി. എക്‌സൈസ് ഇൻസ്‌പെക്ടർ വി.എം. ജബ്ബാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ മാരായ ടി.കെ. കണ്ണൻ, കെ.എസ്. ഗോപകുമാർ, പ്രിവന്‍റിവ് ഓഫിസർ വി.എസ്. സുരേഷ് കുമാർ, സി.ഇ.ഒമാരായ മിക്കി ജോൺ, ജെറിൻ ജെ.ഒ., അമിത, ഡ്രൈവർ വി.ജി. ഗിരീഷ് എന്നിവർ എക്സൈസ് സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

Tags:    
News Summary - Criminal case suspect arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.