തൃശൂർ: ജില്ല യോഗ അസോസിയേഷൻ തൃശൂർ റൗണ്ട് വെസ്റ്റിലെ തിരുവമ്പാടി ദേവസ്വം ബിൽഡിങ്ങിലുള്ള യോഗ ഹാളിൽ നടത്തുന്ന ക്ലാസിൻെറ പുതിയ ബാച്ച് തിങ്കളാഴ്ച തുടങ്ങും. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ എട്ട് വരെയും വൈകീട്ട് 6.30 മുതൽ 7.30 വരെയും ക്ലാസുണ്ട്. സ്ത്രീകൾക്ക് മാത്രമായി രാവിലെ ഒമ്പത് മുതൽ 10 വരെയും വൈകീട്ട് നാല് മുതൽ അഞ്ച് വരെയും ക്ലാസ് നടത്തും. അമിത വണ്ണം, രക്തസമ്മർദം, നടുവേദന, ഹൃദ്രോഗം, ആസ്ത്മ, പ്രമേഹം, മാനസിക പിരിമുറുക്കം എന്നിവക്കുള്ള ചികിത്സയും ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യാൻ 0487 2333709, 94958 85248.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.