സർട്ടിഫിക്കറ്റ് വിതരണം

എരുമപ്പെട്ടി: വനിതകൾക്കായി പാത്രാമംഗലത്ത് നടത്തിയ സൗജന്യ യോഗ പരിശീലനത്തിൻെറയും ബ്യൂട്ടി കൾച്ചർ കോഴ്സിൻെറ സർ ട്ടിഫിക്കറ്റ് വിതരണവും രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൻെറ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ഉപഹാരം നൽകുകയും ചെയ്തു. വാർഡ് അംഗം പി.കെ. ശ്യാംകുമാർ, ജൻശിക്ഷൻ സൻസ്ഥാൻ തൃശൂർ ഡയറക്ടർ സുധ സോളമൻ, സ്വപ്ന രാമചന്ദ്രൻ, എ.എം. മുഹമദ് കുട്ടി, ഡോ. എൻ. വിദ്യ, എൽസി ഔസേഫ്, ഡെയ്സി ഡേവീസ്, എൻ.ഡി. സിമി, ശ്രീജനന്ദൻ, റെജീന ജോസഫ്, പി. രുഗ്മണി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.