സൻെറ് തോമസ് കോളജ് ശതാബ്ദി ആഘോഷം സമാപിച്ചു തൃശൂർ: തൃശൂർ സൻെറ് തോമസ് കോളജിൻെറ ശതാബ്ദി ആഘോഷം സമാപിച്ചു. മാന േജരും അതിരൂപത സഹായമെത്രാനുമായ മാർ ടോണി നീലങ്കാവിലിൻെറ അധ്യക്ഷതയിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡൻറ് കർദിനാൾ മാർ ഡോ. ഓസ്വാൾ ഗ്രേഷ്യസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണവും മുൻ മാനേജർ മാർ റാഫേൽ തട്ടിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ടി.എൻ. പ്രതാപൻ എം.പി, കലക്ടർ എസ്. ഷാനവാസ്, എക്സിക്യുട്ടീവ് മാനേജർ ഫാ. വർഗീസ് കുത്തൂർ, കോർപറേഷൻ കൗൺസിലർ കെ. മഹേഷ്, കൺവീനർ ഡോ. കെ. ജോബി തോമസ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ഡോ. മാർട്ടിൻ കൊളമ്പ്രത്ത്, ഡോ. തോമസ് പോൾ കാട്ടൂക്കാരൻ, കോളജ് സൂപ്രണ്ട് സി.സി. ജോയ്, യൂനിയൻ ചെയർമാൻ കെ. അശ്വിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.