മനുഷ്യക്കടത്തിനെതിരെ ക്ലബ് രൂപവത്​കരിച്ചു

തൃശൂർ: കുട്ടികളെ ഭിക്ഷാടനത്തിനും ബാല വേലക്കും ഉപയോഗിക്കുന്നതിനെതിരെ ജില്ല ശിശു സംരക്ഷണ യൂനിറ്റിൻെറയും തൃശൂർ വിമല കോളജിൻെറയും സംയുക്താഭിമുഖ്യത്തിൽ ക്ലബ് രൂപവത്കരിച്ചു. ശിശു സംരക്ഷണ യൂനിറ്റിൻെറ ശരണബാല്യ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. ഇതിനായി ജില്ലതല ഹ്യൂമൻ ട്രാഫിക്കിങ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലയിലെ എല്ലാ കോളജുകളെയും സ്‌കൂളുകളെയും ഇതിൻെറ ഭാഗമാക്കും. തൃശൂർ ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. കെ.ജി. വിശ്വനാഥൻ ക്ലബ് ഉദ്ഘാടനം ചെയ്തു. തൃശൂർ വിമല കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ആർ. ബീന അധ്യക്ഷത വഹിച്ചു. തൃശൂർ വനിത സെൽ ഇൻസ്‌പെക്ടർ പ്രസന്ന അസൊറത്, ക്രൈം ബ്രാഞ്ച് എസ്.ഐ ശിവാന്ദൻ, വിവിധ കോളജ് പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.