കാലാവസ്ഥ വ്യതിയാനം; വലയം തീർക്കാൻ വിദ്യാർഥികൾ

തൃശൂർ: കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോകമെങ്ങും നടക്കുന്ന വിദ്യാർഥി-യുവജന മുന്നേറ്റങ്ങൾക്കൊപ്പം അണിചേരുന്നതിനായി 2020 ജനുവരി ഒന്നിന് തൃശൂർ നഗരത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന കാലവസ്ഥ വലയം സൃഷ്്ടിക്കും. തൃശൂർ നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും സർവകലാശാലകൾ, കോളജുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കാളികളാകും. ഇതിന് മുന്നോടിയായി സ്കൂളുകളിലും കോളജുകളിലും കാലാവസ്ഥ ക്ലാസുകളും പ്രദർശന പരിപാടികളും സംഘടിപ്പിക്കും. ഗ്രെറ്റ തൻബർഗിനോടൊപ്പം എക്യരാഷ്്ട്ര സഭ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുകയും ഇന്ത്യയിലെ ഗ്രീൻ ട്രൈബ്യൂണലിൽ കാലാവസ്ഥ വിഷയത്തിൽ ഇന്ത്യയുടെ അലംഭാവപൂർണമായ നിലപാടിൽ പ്രതിഷേധിച്ച് കേസുകൊടുക്കുകയും ചെയ്ത 13 വയസ്സുകാരിയായ റിദ്ദിമ പാണ്ഡേ വലയത്തിൽ കണ്ണി ചേരും. തുടർന്നുള്ള ദിവസങ്ങളിൽ ലോഗോ പ്രകാശനം, ക്ലാസുകൾ, തീം സോങ് പ്രകാശനം, പ്രചാരണ പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും. കെ.എഫ്.ആർ.ഐ ശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവ് ഉദ്ഘാടനം ചെയ്തു. വി.എസ്. ഗിരീശൻ അധ്യക്ഷത വഹിച്ചു. പ്രഫ. കുസുമം ജോസ്ഫ്, ഡോ. വിദ്യാസാഗർ, വി.കെ. ശശികുമാർ, കെ. സഹദേവൻ എന്നിവർ സംസാരിച്ചു. തൃശൂർ മേയർ അജിത വിജയൻ രക്ഷാധികാരിയായും ഡോ. ടി.വി. സജീവ് ചെയർമാനായും വി.കെ. ശശികുമാർ കൺവീനറായും സംഘാടക സമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.