ദേശീയ പാത വികസനം: സർക്കാർ ഇരകളെ കബളിപ്പിക്കുന്നു -എൻ.എച്ച് സംയുക്ത ആക്​ഷൻ കൗൺസിൽ

കൊടുങ്ങല്ലൂർ: ദേശീയപാത വികസന വിഷയത്തിൽ സർക്കാർ ഇരകളെ കബളിപ്പിക്കുകയാണെന്ന് എൻ.എച്ച് സംയുക്ത ആക്ഷൻ കൗൺസിൽ സംസ ്ഥാന ജനറൽ സെക്രട്ടറി ഹാഷിം ചേന്ദമ്പിള്ളി ആരോപിച്ചു. ജനങ്ങളെ ബലമായി കുടിയൊഴിപ്പിക്കുന്നതിനെതിരെ ആക്ഷൻ കൗൺസിൽ കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി എം.എൽ.എ ഇ.ടി. ടൈസൻെറ എസ്.എൻ പുരം പള്ളിനടയിലെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2013 ലെ നിയമമനുസരിച്ച് മെച്ചപ്പെട്ട നഷ്ടപരിഹാരവും പുനരധിവാസവും മുൻകൂറായി കൊടുത്തതിനു ശേഷമെ മൂന്ന് ഡി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാവൂ എന്ന ഹൈകോടതി വിധിയെ അവഗണിച്ചുകൊണ്ട് ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് സർക്കാർ. പുനരധിവാസത്തെ കുറിച്ച് അതിൽ മൗനം പാലിച്ചിരിക്കുകയാണ്. ഇരകളെ കബളിപ്പിച്ചുകൊണ്ട് ഭൂമി കോർപറേറ്റുകൾക്ക് വേണ്ടി തട്ടിയെടുക്കാനുള്ള ഗൂഢനീക്കമാണ് ഇതിൻെറ പിന്നിലുള്ളത്. 35 മീറ്ററിൽ ആറുവരിപ്പാത സംസ്ഥാനത്ത് തന്നെ നിലവിലുള്ളപ്പോൾ 45 മീറ്റർ ബി.ഒ.ടി നാലുവരിപ്പാതക്ക് വേണ്ടി ഒട്ടേറെ കുടുംബങ്ങളെ സ്വന്തം ഭൂമിയിൽ നിന്ന് അടിച്ചിറക്കുന്നതിന് പിന്നിൽ വൻ അഴിമതിയാണുള്ളതെന്ന് ഹാഷിം ചേന്ദമ്പിള്ളി അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡൻറ് ബീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി. ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ സി.കെ. ശിവദാസൻ, കെ.കെ. ഷാജഹാൻ (വെൽഫെയർ പാർട്ടി), പി.എ. കുട്ടപ്പൻ (മനുഷ്യാവകാശ പ്രവർത്തകൻ), വി.എച്ച്. റഫീഖ്, പി.കെ. അഷ്‌റഫ്, ടി.എം. കൊച്ചുമുഹമ്മദ്, പി.എം. അബു, ക്ലീറ്റസ് തിയ്യാടി, ടി.എം. നിസാബ് എന്നിവർ സംസാരിച്ചു. സ്ത്രീകൾ ഉൾപ്പെടെ അണിനിരന്ന മാർച്ച് എം.എൽ.എ ഓഫിസിൽ എത്തുന്നതിന് മുമ്പ് പൊലീസ് തടഞ്ഞു. കനോലി പുഴയിലൂടെ വണ്ടി യാത്ര മതിലകം: 'ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമോ?' എന്ന സന്ദേശവുമായി ശിശുദിനത്തോട് അനുബന്ധിച്ച് അംഗൻവാടി കുട്ടികൾക്കായി കനോലി പുഴയിലൂടെ വണ്ടിയാത്ര നടത്തി. 'മലിനമാക്കപ്പെടുന്ന പുഴയെ സംരക്ഷിക്കുക, മാലിന്യം നിക്ഷേപിക്കാതിരിക്കുക, ഈ പുഴ ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് എന്നിങ്ങനെ പ്ലക്കാർഡുകളിൽ എഴുതിയായിരുന്നു യാത്ര. പ്രദേശവാസികളുടെ വീടുകളിൽ വിളംബര ജാഥയും നടത്തി. മതിലകം പഞ്ചായത്ത് ഏഴാം വാർഡിലെ അംഗൻവാടികളിലെ ശിശുദിനത്തിൻെറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ് മെമ്പർ കെ.വൈ. അസീസ്, അംഗൻവാടി വർക്കർമാരായ റെനി, ഷംല, ഹെൽപ്പർമാരായ ലതിക, റസിയ തുടങ്ങിവരും നേതൃത്വം നൽകി. ശിശുദിനം ആഘോഷിച്ചു കൊടുങ്ങല്ലൂർ: വെമ്പല്ലൂർ ഹെവൻസ് പ്രീ സ്കൂളിൻെറ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. റാലി, കലാപരിപാടികൾ എന്നിവ നടന്നു. പ്രിൻസിപ്പൽ സമീഹ ശിശുദിന സന്ദേശം സന്ദേശം നൽകി. റഹീന, സബൂറ എന്നിവർ സംസാരിച്ചു. ഷഹന, സബീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.