കൊടുങ്ങല്ലൂർ: എം.എസ്.എസ് വനിത വിങ് രൂപവത്കരിച്ചു. ജില്ല പ്രസിഡൻറ് ടി.എസ്. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ.കെ. അബ്ദുൽ റഹിമാൻ ക്ലാസെടുത്തു. അബ്ദുല്ല കുട്ടി മാസ്റ്റർ സംസാരിച്ചു. വനിത വിങ് യൂനിറ്റ് പ്രസിഡൻറായി ഫെമിന നവ്ഷദിനെയും സെക്രട്ടറിയായി ഹസീന ബഷീറിനെയും ഖജാൻജിയായി ജമീല അബ്ദുൽ റഹിമാനെയും തെരഞ്ഞെടുത്തു. വഹീദ ബദർ (വൈസ്. പ്രസി.), ജുമൈറ അംജാദ് (ജോ.സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കമ്മിറ്റി മെമ്പർമാരായി ഷമീറ സിദ്ദീഖ്, നദീറ സലാം, ഷെഫീറ ഫൈസൽ, ശബാന ഷഫീർ, റസിയ സാദിക്, ബീന ഇബ്രാഹിം, സന സലിം, ഫൗസിയ ഹാരിസ്, ജാസ്മിൻ ജലീൽ, സകീന ഇബ്രാഹിം, ഷക്കീല ജലീൽ, ഷാബി റഫീഖ് എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.