കഞ്ചാവ് വിൽപന സംഘത്തിൽപെട്ട യുവാവ് അറസ്​റ്റിൽ

വാടാനപ്പള്ളി: കഞ്ചാവ് വിൽപന സംഘത്തിൽപെട്ട യുവാവിനെ വാടാനപ്പള്ളി എക്സൈസ് അറസ്റ്റ് ചെയ്തു. നടുവിൽക്കര പെരിങ്ങാട് വീട്ടിൽ സുധീഷിനെയാണ് (28) സി.ഐ ബി. നജിമുദ്ദീൻെറ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് മാഫിയ സംഘവുമായി ചേർന്ന് വിൽപന നടത്തിവന്നിരുന്ന യുവാവ് സ്വന്തം വീട്ടിന് നേരേയും ആക്രമണം നടത്തിയതോടെ ശല്യം മൂലം ഏതാനും ദിവസം മുമ്പ് രാത്രി നാട്ടുകാർ സംഘടിച്ച് വീട് വളഞ്ഞ് കട്ടിലിനിടയിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു. സുധീഷിനെ പിടികൂടിയിരുന്നു. പിടിച്ചെടുത്ത കഞ്ചാവ് നാട്ടുകാർ എക്സൈസിന് കൈമാറിയിരുന്നു. എന്നിട്ടും യുവാവ് വിൽപന തുടർന്നു. പരാതി വ്യാപകമായതോടെ എക്സൈസ് ഉേദ്യാഗസ്ഥർ തിങ്കളാഴ്ച രാവിലെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇയാളിൽ നിന്ന് 64 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിൽപനക്ക് ശേഷം ഉപയോഗിക്കാനായി കൈവശം വെച്ച കഞ്ചാവാണ് പിടികൂടിയത്. സുധീഷുമായി ചേർന്ന് വിൽപന നടത്തിവന്നിരുന്ന മനു എന്ന യുവാവിനെതിരെയും കേസ് എടുത്തതായി എക്സൈസ് ഉേദ്യാഗസ്ഥർ പറഞ്ഞു. പിടികൂടിയ സംഘത്തിൽ പ്രിവൻറിവ് ഓഫിസർമാരായ രാജീവ്, അനിൽകുമാർ, അഫ്സൽ, വൽസൻ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.