കോട്ടപ്പുറം ജലോത്സവത്തിന് സംഘാടക സമിതിയായി

കൊടുങ്ങല്ലൂർ: കോട്ടപ്പുറം ബോട്ട് ക്ലബിൻെറ ജലോത്സവത്തിന് സംഘാടക സമിതിയായി. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി മെ മ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ജലോത്സവം 17ന് രണ്ട് മണിക്ക് കോട്ടപ്പുറം കായലിൽ നടക്കും. മികച്ച തുഴക്കാർക്കായുള്ള കെ.ഡി. കുഞ്ഞപ്പൻ സ്മാരക പുരസ്കാരം 51,000 രൂപയും മികച്ച വള്ളത്തിനുള്ള രാജൻ കോട്ടപ്പുറം പുരസ്കാരം 40,000 രൂപയും നൽകും. സംഘാടക സമിതി രൂപവത്കരണ യോഗം ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് സി.സി. വിപിൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.കെ. ശശി, കെ.ജി. ശിവാനന്ദൻ, കെ.എസ്. കൈസാബ്, വി.എം. ജോണി, ഭദ്രൻ, കെ.എം. പ്രകാശൻ, കെ.എൻ. രാമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എ. ജോൺസൻ സ്വാഗതവും വിൻസൻറ് എം. അറയ്ക്കൽ നന്ദിയും പറഞ്ഞു. ആദ്യ സംഭാവന കെ.ഡി. കുഞ്ഞപ്പൻെറ മകൾ ഷീജയിൽ നിന്നും ഇ.ടി. ടൈസൺ എം.എൽ.എ ഏറ്റുവാങ്ങി. സംഘാടക സമിതി ഭാരവാഹികൾ: ബെന്നി ബഹന്നാൻ എം.പി, ടി.എൻ. പ്രതാപൻ എം.പി, കെ.പി. രാജേന്ദ്രൻ (മുഖ്യ രക്ഷാധികാരികൾ), കെ.ജി. ശിവാനന്ദൻ, പി.കെ. ചന്ദ്രശേഖരൻ, ടി.എം. നാസർ, എം.കെ. മാലിക്, എം.ജി. പ്രശാന്ത് ലാൽ, വി.ജി. ഉണ്ണികൃഷ്ണൻ (രക്ഷാധികാരികൾ), വി.ആർ. സുനിൽ കുമാർ എം.എൽ.എ (ചെയർ.), കെ.എസ്. കൈസാബ് (വൈസ്. ചെയർ.), ഇ.ടി. ടൈസൺ എം.എൽ.എ (ജന. കൺ), കൺവീനർ വി.എം. ജോണി (കൺ.), നഗരസഭ ചെയർമാൻ കെ.ആർ. െെജത്രൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.