തൃശൂർ: പുലിത്താവളത്തിനൊപ്പം നഗരവീഥികളില്‍ ചടുല ചുവടുകള്‍വെച്ച് വിസ്മയിപ്പിച്ചിരുന്ന പുലിക്കാരണവര്‍ ചാത്തു ണ്ണിയെ തൃശൂര്‍ സത്സംഗ് അനുസ്മരിച്ചു. പ്രസ്ക്ലബ് എം.ആര്‍. നായര്‍ ഹാളില്‍ സംഘടിപ്പിച്ച േയാഗം മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം ചെയ്തു. എൻ. ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ചാത്തുണ്ണിയുടെ ഓർമകൾ ആലേഖനം ചെയ്ത മെമേൻറാ മകൻ രമേഷിന് നൽകി. ദീർഘകാലം ചാത്തുണ്ണിയെ പുലി വര നടത്തിയ ഫോട്ടോഗ്രാഫർ കെ.കെ. രവി, ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി, പുലിക്കളി സംഘാടക സമിതി കോഓഡിനേറ്റര്‍ അനൂപ് ഡേവിസ് കാട തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.