ചേർപ്പ്: കൃഷി ഭവൻ മുഖേന സംസ്ഥാന സർക്കാറിൻെറ സീഡ് അതോറിറ്റി വിതരണം ചെയ്ത വിത്തിന് മുള ശേഷി ഇല്ലാത്തതിനാൽ കോൾ പ്രദേശത്തെ നെൽകൃഷി പ്രതിസന്ധിയിലാണെന്നും കൃഷിയിറക്കാൻ വൈകുന്നത് ഭീമമായ നഷ്ടത്തിന് ഇടയാക്കുെമെന്നും ജില്ല കോൾ കർഷക സംഘം പ്രസിഡൻറും ചേർപ്പ് ജൂബിലി േതവർ പാടശേഖര സമിതി പ്രസിഡൻറുമായ കെ.കെ. കൊച്ചു മുഹമ്മദ് പറഞ്ഞു. 950 ഏക്കർ വരുന്ന ജൂബിലി തേവർ പടവിൽ 38 ടൺ വിത്ത് വേണം. അതോറിറ്റി ഇറക്കിയ വിത്ത് മുള ശേഷി ഇല്ലാത്തതിനാൽ തിരിച്ചുനൽകി. പകരം വിത്ത് നൽകാമെന്ന് കൃഷി വകുപ്പ് ഏെറ്റങ്കിലും ലഭിച്ചില്ല. വെള്ളം വറ്റിയിട്ട് ഒരു മാസത്തിലധികമായി. വിത്ത് ലഭിക്കാൻ വൈകിയാൽ കൃഷിയിടം ഒരുക്കുന്നതു മുതൽ ബാധിക്കും. പമ്പിങ് നിർത്തി വെക്കേണ്ടിവരും. കൂലി ഇനത്തിലും നഷ്ടമുണ്ടാകും. നാഷനൽ സീഡ് അതോറിറ്റിയുടെ വിത്ത് നല്ലതാണെന്ന് കലക്ടറുെടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. കർഷകരിൽ നിന്ന് പണം കൊടുത്ത് വിത്ത് വാങ്ങിയാൽ അത് പദ്ധതിയെ ബാധിക്കുെമന്നും സമിതി ഭാരവാഹികളായ മജീദ് മുത്തുള്ളിയാൽ, എ.എ. ഭാസ്കരൻ, ടി.എൻ. ഉണ്ണികൃഷ്ണൻ, കെ.വി. അരവിന്ദാക്ഷൻ എന്നിവർ വാർത്തസേമ്മളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.