പാൽ ഉൽ​പാദനത്തിൽ കേരളം ഉടൻ സ്വയം പര്യാപ്തത നേടും -മന്ത്രി

കൊടുങ്ങല്ലൂർ: പാൽ ഉൽപാദനത്തിൻെറ കാര്യത്തിൽ കേരളം ഉടൻ സ്വയം പര്യാപ്തത നേടുന്ന സംസ്ഥാനമാകുമെന്ന് മന്ത്രി കെ. രാ ജു. പാൽ ഉൽപാദനത്തിൻെറ കാര്യത്തിൽ കേരളത്തിലെ മലബാർ മേഖല സ്വയം പര്യാപ്തമാണ്. തെക്കൻ മേഖല കൂടി സ്വയംപര്യാപ്തം ആകുന്നതോടെ രണ്ടുമാസത്തിനുള്ളിൽ കേരളം മുഴുവനായും ഇക്കാര്യത്തിൽ സ്വയം പര്യാപ്തം ആകും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻെറ കീഴിൽ എടവിലങ്ങ് മോഡൽ പഞ്ചായത്താകുന്ന പദ്ധതിയുടെ ഉദ്ഘാടനം എടവിലങ്ങ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാൽ ഉൽപാദനത്തിൽ രണ്ട് ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായത്. കേരളത്തിലെ ഓരോ പഞ്ചായത്തും പാലുൽപാദനത്തിൽ സ്വയം പര്യാപ്തത നേടണം. കേരളത്തിലെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന രീതിക്ക് ഗണ്യമായ മാറ്റം വരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സഹകരിച്ച് നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന പഴയ തലമുറയുടെ രീതി പിന്തുടരാൻ പുതുതലമുറയെയും ശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എടവിലങ്ങ് ഗവ. സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെ വിതരണം ചെയ്ത് ഗോട്ട് ക്ലബ്, പൗൾട്രി ക്ലബ് എന്നിവ രൂപത്കരിച്ച് ആടുകളെയും കോഴികളെയും നൽകുന്ന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 15 കിലോ തൂക്കം വരുന്ന 50 ആടുകളെയും കോഴികളെയുമാണ് വിദ്യാർഥികൾക്ക് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബീദലി മുഖ്യാതിഥിയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.കെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു, ജില്ല മൃഗസംരക്ഷണ ഓഫിസർ എം.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശ്, വൈസ് പ്രസിഡൻറ് മിനി തങ്കപ്പൻ, എടവിലങ്ങ് വെറ്ററിനറി സർജൻ പി.കെ. ശബ്ന, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.