മേത്തല: രാജ്യത്തെ പ്രഥമ മസ്ജിദിലെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഉപഹാരമായി നൽകിയത് ചേരമാൻ മസ്ജിദിൻെറ ഈർക ്കിലിയിൽ തീർത്ത പഴയ മസ്ജിദിൻെറ മിനിയേച്ചർ. ഒരടി നീളത്തിലും വീതിയിലും ഉയരത്തിലും ഉള്ള ചെറുരൂപം ഈർക്കിലി ഉപയോഗിച്ച് മേത്തല അഞ്ചപ്പാലം സ്വദേശി കുര്യാപ്പിള്ളി സെയ്തുമുഹമ്മദ് മുക്രിയുടെ മകൻ ബഷീറാണ് നിർമിച്ചത്. ചേരമാൻ മഹല്ല് കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു നിർമാണം. ചേരമാൻ മസ്ജിദ് സന്ദർശനത്തിൽ അകത്തെ പള്ളിയിൽ വെച്ച് മഹല്ല് കമ്മിറ്റിയുടെ ഉപഹാരമായി ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഗവർണർക്ക് കൈമാറി. ഇത് നിർമിച്ച ബഷീറിനെ അഭിനന്ദിക്കാനും ഗവർണർ മറന്നില്ല. ഇതിന് മുമ്പ് ഇസ്ലാമിക പൈതൃക മ്യൂസിയത്തിൻെറ ഉദ്ഘാടന വേളയിൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന് ബഷീർ നിർമിച്ച ചേരമാൻ മസ്ജിദിൻെറ മിനിയേച്ചർ മഹല്ല് കമ്മിറ്റിയുടെ ഉപഹാരമായി ബഷീറിൻെറ പിതാവും പള്ളിയിൽ 80 വർഷം മുക്രിയായി ജോലി ചെയ്ത സെയ്ത് മുഹമ്മദ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.