ആർ.എസ്.എസ് ചരിത്രവസ്തുതകളെപോലും വളച്ചൊടിക്കുന്നു എം.വി. ശ്രേയാംസ്കുമാർ

ആലുവ: രാജ്യത്തെ ഹിന്ദുത്വവത്കരിക്കുന്നതിന് ആർ.എസ്.എസ് ചരിത്രവസ്തുതകളെപോലും വളച്ചൊടിക്കുകയാണെന്ന് എൽ.ജെ.ഡി സ ംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ. ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന ക്യാമ്പ് ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾ ഭീരുക്കളാകാതെ അനീതികൾക്കെതിരെ പ്രതികരിക്കാനുള്ള ആർജവം കാണിച്ച് തിരുത്തൽ ശക്തികളാകണം. സംസ്ഥാന പ്രസിഡൻറ് പി.കെ. പ്രവീൺ അധ്യക്ഷത വഹിച്ചു. എൽ.വൈ.ജെ.ഡി ദേശീയ പ്രസിഡൻറ് സലീം മടവൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ. സജിത്ത് കുമാർ അനുസ്മരണ പ്രമേയം അവതരിച്ചു. ഷേഖ് പി. ഹാരീസ്, വി. സുരേന്ദ്രൻ പിള്ള, എം.കെ. ഭാസ്കരൻ, സിബിൻ തേവലക്കര, വിജയൻ അത്തിക്കോട്, പനവൂർ നാസർ, അജി ഫ്രാൻസിസ്, സണ്ണി തോമസ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ അഗസ്റ്റിൻ കോലഞ്ചേരി സ്വാഗതവും ഹാപ്പി പി. അബു നന്ദിയും പറഞ്ഞു. എം.വി. ശ്യാം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവകാല നേതൃസംഗമം മുൻ എം.എൽ.എ എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.