കോർപറേഷൻ കേരളോത്സവം തുടങ്ങി

തൃശൂർ: കോർപറേഷൻ കേരളോത്സവം മോഡൽ ഗേൾസ് ഹൈസ്കൂളിൽ ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ.എസ്. രാമദാസൻ അധ്യക്ഷത വഹിച്ചു. പെരുവനം കുട്ടൻ മാരാർ വിശിഷ്ടാതിഥിയായിരുന്നു. ഈ മാസം 23 വരെ നടത്തുന്ന കലാ-കായിക മത്സരങ്ങളിൽ 55 ഡിവിഷനിലെ യൂത്ത് ക്ലബുകളും കലാപ്രതിഭകളും മാറ്റുരക്കും. സ്ഥിരംസമിതി അധ്യക്ഷ കരോളി ജോഷ്വ, പ്രതിപക്ഷാംഗം എം.കെ. മുകുന്ദൻ, മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി, യുവജനക്ഷേമ ബോർഡ് യൂത്ത് കോഓഡിനേറ്റർ ടി.എസ്. സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.