എരുമപ്പെട്ടി: പഞ്ചായത്തിൽ ബംഗ്ലാദേശിൽ നിന്നുള്ള പഞ്ചായത്ത് പ്രതിനിധികൾ സന്ദർശനം നടത്തി. കേരളത്തിലെ പഞ്ചായത് തീരാജ് സംവിധാനങ്ങൾ പഠിക്കുന്നതിന് കില സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഭാഗമാണ് പഞ്ചായത്ത് ഭരണസംവിധാനങ്ങൾ നേരിൽ കാണുന്നതിന് എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തിയത്. ബംഗ്ലാദേശ് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. കിലയുടെ ഫാക്കൽറ്റി ശ്രീരാമകൃഷ്ണൻ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, വൈസ് പ്രസിഡൻറ് കെ.ഗോവിന്ദൻ കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രീതി സതീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, മെമ്പർമാരായ സി.എ. ജോസഫ്, സി.ടി. ഷാജൽ, സി.വി. ജെയ്സൺ, അനിത വിൻസൻെറ്, റോസി പോൾ, സുരേഷ് നാലുപുരയ്ക്കൽ, സെക്രട്ടറി സുനിത മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പഞ്ചായത്ത് പ്രവർത്തനങ്ങളെ കുറിച്ചും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനെ കുറിച്ചും വിശദീകരിച്ചു. തുടർന്ന് സംഘം എരുമപ്പെട്ടി കമ്യൂണിറ്റി ഹെൽത്ത് സൻെററിലും സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.