തൃശൂർ: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് ഇന്ന് തിരശ്ശീല വീഴാനിരിക്കെ ഓവേറാൾ കിരീടത്തിനുള്ള മത്സരം ഫോട്ടോ ഫിനിഷിലേക്ക്. രണ്ടാം ദിനത്തിൽ ഒന്നാം സ്ഥാനം മാറി മറിഞ്ഞ് ഒടുവിൽ പാലക്കാട് ജില്ല 1, 284 പോയൻറുമായി മുന്നിലെത്തി. ആദ്യ ദിനത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം നാലാം സ്ഥാനത്തേക്ക് വീണു. കോഴിക്കോട് 1,277 പോയേൻറാടെ രണ്ടാം സ്ഥാനത്തുണ്ട്. 1,269 പോയൻറുള്ള കണ്ണൂരാണ് മൂന്നാമത്. മലപ്പുറത്തിന് 1,235 പോയൻറാണുള്ളത്. ആതിഥേയരായ തൃശൂർ 1,187 പോയൻറുമായി അഞ്ചാം സ്ഥാനത്താണ്. മേള ഇന്ന് സമാപിക്കും. ശാസ്ത്രത്തിൽ 109 പോയൻറുമായി കണ്ണൂരാണ് മുന്നിൽ. 98 പോയേൻറാടെ കോഴിക്കോട് രണ്ടാം സ്ഥാനത്തും, 96 പോയിന്റോടെ പാലക്കാട് മൂന്നാമതുമാണ്. ഗണിത ശാസ്ത്രത്തിൽ 254 പോയിന്റുമായി മലപ്പുറമാണ് മുന്നിൽ. 248 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 247 പോയൻറുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്. സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ 115 പോയൻറുമായി കണ്ണൂരാണ് മുന്നിൽ. 105 പോയേൻറാടെ പാലക്കാട് രണ്ടാമതും 104 പോയേൻറാടെ മലപ്പുറം മൂന്നാമതുമാണ്. ഐ.ടിയിൽ 89 പോയേൻറാടെ പാലക്കാടാണ് ഒന്നാമത്. 85 പോയൻറുമായി മലപ്പുറം രണ്ടാമതും 83 പോയേൻറാടെ എറണാകുളം മൂന്നാമതുമുണ്ട്. സ്‌കൂളുകളിൽ 130 പോയൻറുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളാണ് ഒന്നാമത്. മേമുണ്ട എച്ച്.എസ്.എസ് 108 പോയേൻറാടെ രണ്ടാം സ്ഥാനത്തും, എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരക 106 പോയൻറുമായി മൂന്നാം സ്ഥാനത്തുമുണ്ട്. മുനിസിപ്പൽ ടൗൺ ഹാളിൽ വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം രമ്യ ഹരിദാസ് എം.പി ഉദ്ഘാനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി സമ്മാനദാനം നിർവഹിക്കും. ശാസ്ത്രോത്സവ രേഖയുടെ പ്രകാശനം തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.