കേരള ബാങ്കിനെ എതിര്‍ക്കുന്നത് സുഖസൗകര്യങ്ങള്‍ നഷ്​ടപ്പെടുന്നമെന്ന ഭയം കൊണ്ട് -മന്ത്രി കടകംപള്ളി

കൊടകര: ജില്ല ബാങ്കുകളുടെ ഭരണസമിതി ൈകയ്യാളിയിരുന്ന ശക്തരായ ഒരു പറ്റം രാഷ്ടീയക്കാരാണ് കേരള ബാങ്കിനെ എതിര്‍ക്കുന്നതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികള്‍ക്കായി കൊടകരയില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ സംഘടിതരായ ഇവര്‍ക്ക് കസേരയും സുഖസൗകര്യങ്ങളും നഷ്ടപ്പെടും എന്നതാണ് എതിര്‍പ്പിനു കാരണം. ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് താന്‍ ഇത് പറയുന്നത്. കാലത്തിനനുസരിച്ച് സാങ്കേതികമായും മറ്റും സഹകരണമേഖല മുന്നേറേണ്ടതുണ്ട്. അതിന് കേരള ബാങ്കിൻെറ വരവ് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കൊടകര മിനി സിവിൽ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി അധ്യക്ഷത വഹിച്ചു. സഹകരണ രജിസ്ട്രാര്‍ ഡോ. പി.കെ. ജയശ്രീ, അസി.രജിസ്ട്രാര്‍ കെ. അക്ബര്‍, ജില്ല രജിസ്ട്രാര്‍ ടി.കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് ഭരണത്തിലുള്ള സംഘങ്ങളുടെ പ്രതിനിധികള്‍ യോഗം ബഹിഷ്‌ക്കരിച്ചു. കേരള ബാങ്കുമായി ബന്ധപ്പെട്ട് സഹകാരികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാൻ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച യോഗമാണ് കൊടകരയില്‍ നടന്നത്. അടുത്ത് തിരുവനന്തപുരത്തും വൈകാതെ കോഴിക്കോടും ഇത്തരത്തിലുള്ള യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.