പട്ടിക്കാട്: കുതിരാൻ ദേശീയ പാതയിലൂടെ ദിവസവും വാഹനം ഡ്രൈവ് ചെയ്താൽ മനോനില തകരാറിലാവുമെന്ന് കെ.എസ്.ആർ.ടി വർക്കേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവും വടക്കാഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറുമായ പി.പി. ബിജു. കൊമ്പഴ മുതൽ വഴുക്കുംപാറവരെ ഫുൾ ടാറിങ് ചെയ്യുക എന്ന ആവശ്യവുമായി കുതിരാൻ ജനകീയ പ്രതിഷേധകൂട്ടായ്മ നടത്തുന്ന അനിശ്ചിത കാല റിലേ നിരാഹാര സമരത്തിൻെറ ഭാഗമായി ശനിയാഴ്ച കെ.പി.സി.സി വിചാർ വിഭാഗ് ഒല്ലൂർ നിയോജകമണ്ഡലം ചെയർമാൻ ആേൻറാ അഗസ്റ്റിനും കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് ദീപു ചിറമ്പാട്ടും നടത്തിയ നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാലക്കാട്-തൃശൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ആയ ബിജു. മനസ്സും ശരീരവും പെട്ടന്ന് തളരുന്ന സാഹസമാണ് ഈ റൂട്ടിൽ കൊമ്പഴ മുതൽ മണ്ണുത്തി വരെയുള്ള ഡ്രൈവിങ്. രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ട് സമയത്ത് ജോലിക്കെത്താനും ജോലി കഴിഞ്ഞ് സമയത്ത് വീട്ടിെലത്താനും ഇൗ റൂട്ടിൽ ജോലി ചെയ്യുന്ന മോട്ടോർ െതാഴിലാളികർക്ക് കഴിയാറില്ല. താനടക്കമുള്ളവർ അടുത്തകാലത്തെല്ലാം ജോലി കഴിഞ്ഞ് പാതിരാത്രിക്കാണ് വീട്ടിലെത്താറ്. നൂറുകണക്കിന് വരുന്ന ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരുെടയും സ്ഥിതി ഇത് തെന്നയാണ്. ഇത് കടുത്ത മനുഷ്യാവകാശ നിഷേധമാെണന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി കൺവീനർ വിഷ്ണു രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സമരസമിതി ഭാരവാഹികളായ സാംജി, ലിമോ, പീറ്റർ, എൻ.സി. രാഹുൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.