തൃശൂർ എം.ജി റോഡ് വീതികൂട്ടൽ: സർവേ നടപടി ഉടൻ

നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നപരിഹാരത്തിന് സമിതി തൃശൂർ: നഗരത്തിലെ എം.ജി റോഡ് വീതികൂട്ടാനുള്ള സർവേ ഉടൻ ആരംഭി ക്കും. നടുവിലാൽ മുതൽ പടിഞ്ഞാേറകോട്ട വരെയുള്ള 46 മീറ്ററിലാണ് റോഡ് വീതികൂട്ടൽ. ജില്ല സർവേ മേധാവിയുമായി കലക്ടർ എസ്. ഷാനവാസ്, മേയർ അജിത വിജയൻ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്ഥലമേറ്റെടുക്കൽ ഉടൻ ആരംഭിക്കുമെന്ന് കലക്ടർ പറഞ്ഞു. മഴക്കാലത്ത് കോർപറേഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ല ദുരന്തനിവാരണ സമിതിയുടെ പഠനസംഘത്തെ നിയോഗിക്കാനും തീരുമാനമായി. വെള്ളക്കെട്ട് സാധ്യതയുള്ള പഞ്ചായത്തുകളിലും ഇൗ സംവിധാനം നടപ്പാക്കുമെന്നും കലക്ടർ അറിയിച്ചു. പി.എം.എ.വൈ-ലൈഫ്: കോർപറേഷനിൽ 1229 വീടിൻെറ നിർമാണം തുടങ്ങി തൃശൂർ: പ്രധാനമന്ത്രി ആവാസ് യോജന-ലൈഫ് പദ്ധതിയുടെ ഭാഗമായി തൃശൂർ കോർപറേഷനിൽ 1229 കുടുംബത്തിന് അനുവദിച്ച വീടുകളുടെ നിർമാണം തുടങ്ങി. 400 കുടുംബങ്ങൾ വീട് നിർമാണം പൂർത്തിയാക്കി. 846 എണ്ണം വിവിധ ഘട്ടങ്ങളിലാണ്. അഞ്ച് േപ്രാജക്ടിലായി 1395 കുടുംബത്തിന് ഭവന നിർമാണത്തിന് ധനസഹായത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 2015 ജൂൺ മുതൽ പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ തൃശൂർ കോർപറേഷനിൽ ആരംഭിച്ചു. ഭൂമിയുള്ള ഭവനരഹിതർക്ക് പി.എം.എ.വൈ-ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നാല് ലക്ഷം രൂപ ധനസഹായവും ഭൂരഹിതർക്ക് കേരള സർക്കാർ പദ്ധതിയായ ലൈഫ് മിഷൻ സ്‌കീമിൽ ഉൾപ്പെടുത്തി ഫ്ലാറ്റുകൾ നിർമിക്കുന്ന പദ്ധതിയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.