എറിയാട്: ഭീതി വിതച്ച് ഇരച്ചു കയറിയ കടൽ വെള്ളിയാഴ്ച ശാന്തമായതോടെ . എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തി യിലെ അറപ്പത്തോട് തുറന്നതോടെ കടൽക്ഷോഭത്തിലും കനത്ത മഴയിലുമുണ്ടായ വെള്ളക്കെട്ട് പുലർച്ചെ തന്നെ ഒഴിഞ്ഞു. വെയിൽ തെളിഞ്ഞതോടെ വെള്ളിയാഴ്ച തന്നെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി. എറിയാട് കടൽക്ഷോഭത്തിൽ വീടു തകർന്ന പ്രദേശം കലക്ടർ എസ്. ഷാനവാസ് സന്ദർശിച്ചു. 23ാം വാർഡിൽ കടൽ ഇരച്ചു കയറി സ്ഥിരമായി നാശനഷ്ടമുണ്ടാകുന്ന ഭാഗത്ത് കടൽവെള്ളം തിരിച്ചുവിടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പു നൽകി. ഒന്നാം വാർഡിൽ ശക്തമായ കടൽക്ഷോഭമുണ്ടായ ഭാഗത്ത് ജിയോ ബാഗ് തടയണ നിർമാണം തുടരും. ഇവിടെ തടയണയും കടൽഭിത്തിയും ഇല്ലാത്ത ഭാഗങ്ങളിലൂടെയാണ് കടൽ കയറിയത്. എടവിലങ്ങിൽ കാര വാക്കടപ്പുറത്തിന് തെക്ക് കടൽഭിത്തിയില്ലാത്ത ഭാഗത്ത് അപകടാവസ്ഥയിലായിരുന്ന ഒരു വീടുകൂടി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.