കെ.കെ. രമേഷ്​ ബാബുവിന്​ സാധാരണ അംഗമായി തുടരാമെന്ന്​ ഹൈകോടതി

കൊടുങ്ങല്ലൂർ: സംസ്ഥാന തെരെഞ്ഞടുപ്പ് കമീഷൻ അയോഗ്യനാക്കിയ എടവിലങ്ങ് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ക െ.കെ. രമേഷ് ബാബുവിന് സാധാരണ അംഗമായി തുടരാൻ ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകി. പഞ്ചായത്ത് അംഗമെന്ന നിലയിലുള്ള മറ്റ് അവകാശങ്ങളൊന്നും ഉണ്ടാകില്ല. വോെട്ടടുപ്പിൽ പെങ്കടുക്കാനോ അനുകൂല്യങ്ങൾ കൈപ്പറ്റാനോ കഴിയില്ല. പാർട്ടി വിപ് ലംഘിെച്ചന്ന പരാതിയിൽ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിന് പുറമെ ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയുമായിരുന്നു കമീഷൻെറ ഉത്തരവ്. ഇതിനെതിരെ അഡ്വ. സുനിൽ ജേക്കബ് ജോസ് മുഖേന സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. കേസിൽ വാദം തുടരുമെന്ന് േകാടതി വ്യക്തമാക്കി. 2018 ഫെബ്രുവരിയിൽ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രമേഷ് ബാബുവിൻെറ വോട്ട് അസാധുവായിരുന്നു. സി.പി.എം വിപ് നിലനിൽക്കെവയാണത്രെ ഇതുണ്ടായത്. ഇതിനെതിരെ പഞ്ചായത്ത് രണ്ടാം വാർഡ് മെംബറും സി.പി.എം എടവിലങ്ങ് േലാക്കൽ കമ്മിറ്റി അംഗവുമായ ഷഫീഖ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമീഷൻെറ നടപടി ഉണ്ടായത്. വോട്ട് അസാധുവായതോടെ രമേഷ് ബാബുവിനെതിരെ തെരെഞ്ഞടുപ്പ് കമീഷനെ സമീപിച്ചതിന് പുറമെ പാർട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു. സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി മുൻ അംഗമായ രമേഷ് ബാബു പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനവും വഹിച്ചിട്ടുണ്ട്. േവാട്ട് അസാധുവായതുമായി ബന്ധപ്പെട്ട പരാതിയിൽ നേരത്തേ മുൻ പ്രസിഡൻറുമായ ടി.എം. ഷാഫിയെയും തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയിരുന്നു. എന്നാൽ, ഷാഫിയുടെ കാര്യത്തിലും അവകാശങ്ങളില്ലാത്ത അംഗമായി തുടരാൻ ഇടക്കാല ഉത്തരവിലുടെ ഹൈകോടതി അനുമതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.