തൃശൂർ: രാജ്യം പട്ടിണിയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്നും അത് പരിഹരിക്കാൻ നടപടിയെടുക്കാതെ പട്ടാള ദേശീയത കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും ബി.ജെ.പിയും വിഭാവനം ചെയ്യുന്ന കോൺഗ്രസ് മുക്ത ഭാരതത്തിൽ മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ഉണ്ടാകില്ലെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ കോൺഗ്രസ് പ്രവർത്തകർ ആലസ്യം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എം.പി അധ്യക്ഷത വഹിച്ചു. വി. ബലറാം, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, എൻ.കെ. സുധീർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, എം.പി. വിൻസൻെറ്, െഎ.പി. പോൾ, രാജേന്ദ്രൻ അരങ്ങത്ത്, പ്രഫ. ജോൺ സിറിയക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.