വാടാനപ്പള്ളി: വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവം മൂന്നുദിവസം പിന്നിടുമ്പോൾ 571 പോയേൻറാടെ ചെന്ത്രാപ്പിന്നി എച്ച്. എസ്.എസ് കുതിപ്പ് തുടരുന്നു. 429 പോയേൻറാടെ വലപ്പാട് വി.എച്ച്.എസ്.എസ് ആണ് രണ്ടാമത്. തൃത്തല്ലൂർ കമല നെഹ്റു സ്കൂൾ 417 പോയേൻറാടെ മൂന്നാം സ്ഥാനത്തുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 188 പോയേൻറാടെ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തും വലപ്പാട് വി.എച്ച്.എസ്.എസ് (142) രണ്ടാം സ്ഥാനത്തും ഏങ്ങണ്ടിയൂർ നാഷനൽ സ്കൂൾ (126) മൂന്നാം സ്ഥാനത്തുമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ ഏങ്ങണ്ടിയൂർ സൻെറ് തോമസ് സ്കൂൾ (138) ഒന്നാം സ്ഥാനത്തും തൃത്തല്ലൂർ കമലാ നെഹ്റു സ്കൂൾ (99) രണ്ടാം സ്ഥാനത്തുമാണ്. യു.പി വിഭാഗത്തിൽ കമലാ നെഹ്റു സ്കൂൾ (61) ഒന്നാം സ്ഥാനത്തും തളിക്കുളം എസ്.എൻ.വി.യു.പി സ്കൂൾ (58) രണ്ടാം സ്ഥാനത്തുമാണ്. എൽ.പി വിഭാഗത്തിൽ വാടാനപ്പള്ളി ആർ.സി.യു.പി സ്കൂൾ ഒന്നാം സ്ഥാനത്തും ഏങ്ങണ്ടിയൂർ സൻെറ് തോമസ് രണ്ടാംസ്ഥാനത്തുമാണ്. അറബികലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ തൃത്തല്ലൂർ കമലാ നെഹ്റു സ്കൂൾ പതിമൂന്നാം തവണയും ജേതാക്കളായി. 79 പോയൻറ് നേടിയാണ് ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് 76 പോയൻറ് നേടി രണ്ടാം സ്ഥാനവും തളിക്കുളം പുതിയങ്ങാടി മോഡൽ സ്കൂൾ 75 പോയൻറ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം തളിക്കുളം എസ്.എൻ.വി.യു.പി സ്കൂൾ (58) രണ്ടാം സ്ഥാനം കയ്പമംഗലം ആർ.സി.യു.പി സ്കൂളിനാണ് (54) എൽ.പി വിഭാഗത്തിൽ സൻെറ് ആൻസ് സ്കൂൾ എടത്തിരുത്തി ഒന്നാം സ്ഥാനവും പള്ളിപ്പുറം വി.വി.യു.പി രണ്ടാം സ്ഥാനവും തളിക്കുളം എ.എം.യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.