മത്സ്യബന്ധനത്തിന് പോയ 13 തൊഴിലാളിക​ളുമായി ബന്ധം നഷ്​ട​പ്പെട്ടു

ചാവക്കാട്: ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ 13 തൊഴിലാളികളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. മുനക്കക്കടവ് ഹാർബറിൽ നിന ്ന് തിങ്കളാഴ്ച രാവിലെ വാടാനപ്പള്ളി സ്വദേശി കാദരാജി, തിരുവനന്തപുരം പുല്ലുവിള സ്വദേശി അന്തോണി എന്നിവരുടെ ഒഴുക്ക് വള്ളങ്ങളിൽ മീൻ പിടിക്കാൻ ആഴക്കടലിൽ പോയ ഇവരുമായി ബന്ധപ്പെടാൻ തീരദേശ പൊലീസിന് കഴിഞ്ഞിട്ടില്ല. ആറും ഏഴും തൊഴിലാളികൾ വീതമാണ് വള്ളങ്ങളിലുള്ളത്. ആഴക്കടലിൽ പോയാൽ മൂന്നും നാലും ദിവസം കഴിഞ്ഞാണ് തിരിച്ച് വരുക. കടലിൽ തീവ്ര ന്യൂനമർദം രൂപ്പെട്ടതായി അധികൃതർ അറിയിച്ചതോടെ മുനക്കക്കടവ് തീരപൊലീസ് സി.ഐ റബീഅത്തിൻെറ നേതൃത്വത്തിൽ ഇവരുമായി വയർലെസ് സെറ്റ്, മൊബൈൽ എന്നിവയിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരിധിക്ക് പുറത്ത് എന്നാണ് മറുപടി കിട്ടിയത്. ഇതോടെ ആശങ്കയിലായ പൊലീസ് കോസ്റ്റ്ഗാർഡ്, ജെ.ഒ.സി, ഫിഷറീസ് തുടങ്ങിയവരെ വിവരമറിയിച്ചു. ന്യൂനമർദത്തെ തുടർന്ന് കടലിൽ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാലാവാസ്ഥ മുന്നറിയിപ്പ് വന്നപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് തീരദേശ പൊലീസ് മുനക്കക്കടവ് ഹാർബറിൽ അനൗൺസ്റ്റൻറും നോട്ടീസ് വിതരണവും നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.