ജില്ല ആശുപത്രി 108 ആംബുലൻസ് സർവിസ്

വടക്കാഞ്ചേരി: ജില്ല ആശുപത്രിയിലേക്ക് ലഭിച്ച 108 ആംബുലൻസ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിശീലനം നേടിയ നാലുപേരാണ് ആംബുലൻസിലെ ജീവനക്കാർ. രണ്ടു നഴ്സുമാരും രണ്ട് പൈലറ്റ് മാരും അടങ്ങുന്നതാണ് ജീവനക്കാർ. രണ്ടുപേർ വീതം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. 108 എന്ന നമ്പറിൽ വിളിച്ചാൽ എവിടെ എത്തിയും സൗജന്യമായി സേവനം ലഭ്യമാക്കും. കൗൺസിലർ സോമൻ നാരായണൻ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് കെ. ബിന്ദു തോമസ്, കൗൺസിലർ എൻ.കെ. പ്രമോദ് കുമാർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം വേലായുധൻ, ഹംസ നാരായണത്ത്, ആക്ട്സ് പ്രസിഡൻറ് വി. ഫ്രാൻസിസ്, അനിൽകുമാർ, വി.സി. ജോസഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.