വെസ്​റ്റ്​ ഉപജില്ല കലോത്സവം: വിവേകോദയവും സെൻറ്​ ജോർജും മുന്നിൽ

വെസ്റ്റ് ഉപജില്ല കലോത്സവം: വിവേകോദയവും സൻെറ് ജോർജും മുന്നിൽ തൃശൂർ: വെസ്റ്റ് ഉപജില്ല കലോത്സവം രണ്ടുദിനം പിന്നിട്ടപ്പോൾ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ വിവേകോദയം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഒന്നാം സ്ഥാനത്തും പുറ്റേക്കര സൻെറ് ജോർജ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ രണ്ടാം സ്ഥാനത്തുമാണ്. ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ടശ്ശാംകടവ് സേക്രഡ് ഹാർട്ട് ഓഫാ മേരീസ് സ്കൂളും പറപ്പൂർ സൻെറ് ജോണ്‍സ് ഹൈസ്‌കൂളുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. യു.പിയില്‍ അരണാട്ടുകര ഇന്‍ഫൻറ് ജീസസ് ഗേള്‍സ് ഹൈസ്‌കൂളും വെസ്റ്റ് ഫോർട്ട് സൻെറ് ആന്‍സ് സി.ജി.എച്ച്.എസുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. എൽ.പി വിഭാഗത്തില്‍ കണ്ടശ്ശാംകടവ് സേക്രഡ് ഹാർട്ട് ഓഫാ മേരീസ് എൽ.പി.എസ് ഒന്നാം സ്ഥാനത്തും ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാ മന്ദിരം രണ്ടാം സ്ഥാനത്തുമാണ്. മത്സരം 31ന് സമാപിക്കും. കലോത്സവത്തിൻെറ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പ്രത്യേക സപ്ലിമൻെറ് പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.വി. കുരിയാക്കോസ് പ്രകാശനം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ജെ. ആേൻറാ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എ.കെ. അജിതകുമാരി, പുറ്റേക്കര സൻെറ് ജോർജ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാർജ് ജയലത കെ. ഇഗ്നേഷ്യസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. ജയലക്ഷ്മി, എം.ടി. സന്തോഷ്, ലിൻറി ഷിജു, സ്‌കൂള്‍ മാനേജര്‍ ജോസ് ജെ. മേക്കാട്ട് , പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് സി.പി. ജോസ്, പി.ടി.എ പ്രസിഡൻറ് പി.ഡി. ജോസഫ്, ഹേന ജോയ്, ബിനു ടി. പനക്കല്‍, സാജോ ജോർജ്, പി.ഡി. വിൻസൻെറ്, സിസ്റ്റര്‍ എമിലി എന്നിവര്‍ സംസാരിച്ചു. കാപ്ഷൻ പുറ്റേക്കര സൻെറ് ജോർജ് ഹൈസ്‌കൂളില്‍ നടക്കുന്ന വെസ്റ്റ് ഉപജില്ല കലോത്സവത്തിൻെറ ഭാഗമായി പുറത്തിറക്കുന്ന പ്രത്യേക സപ്ലിമൻെറ് പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.വി. കുരിയാക്കോസ് പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.