ഡി.വൈ.എഫ്.ഐക്കെതിരെ യൂത്ത് കോൺഗ്രസിെൻറ ലുക്കൗട്ട് നോട്ടീസ്

ഡി.വൈ.എഫ്.ഐക്കെതിരെ യൂത്ത് കോൺഗ്രസിൻെറ ലുക്കൗട്ട് നോട്ടീസ് ഡി.വൈ.എഫ്.ഐക്കെതിരെ യൂത്ത് കോൺഗ്രസിൻെറ ലുക്കൗട്ട് നോട്ടീസ് തൃശൂർ: വാളയാർ വിഷയത്തിൽ വീണ്കിട്ടിയ അവസരമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. ഡി.വൈ.എഫ്.ഐക്കെതിരെ യൂത്ത് കോൺഗ്രസിൻെറ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഉഗാണ്ട ചെക്കോസ്ലാവാക്യ, പോളണ്ട് മുതലായ രാഷ്്്ട്രങ്ങളിൽ പോലും വിഷയങ്ങൾ ഉണ്ടാകുമ്പോൾ ഇടപെടാറുള്ള, പ്രതികരിക്കാറുള്ള ഡി.വൈ.എഫ്.ഐ വാളയാറിൽ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങികൊടുക്കുന്നതിൽ വീഴ്ചപറ്റിയ ഉദ്യോഗസ്ഥർക്കെതിരെയും, ഭരണ വർഗത്തിനെതിരെയും പ്രതികരിക്കാതെ നാട് വിട്ടിരിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐയെ ആർക്കെങ്കിലും കണ്ടു കിട്ടുന്നുണ്ടെങ്കിൽ എ.കെ.ജി സൻെററിൽ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂരിൻെറ നേതൃത്വത്തിൽ നഗരത്തിൽ ലുക്കൗട്ട് നോട്ടീസ് പതിച്ചു. ന്യൂനപക്ഷ സെൽ ജില്ല ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത്, എ.ബി അനീഷ്, പ്രഭുദാസ് പാണേങ്ങാടൻ, വി.എസ്. ഡേവിഡ്, ആൻറോ ചീനിക്കൽ, കെ.ആർ. ശ്രീനിവാസൻ, സുനോജ് തമ്പി, ഡേവിഡ് കുര്യൻ, വി.ഐ ജോൺസൺ, സി കെ ഫ്രാൻസിസ്, സതീഷ് കണ്ണംകുളങ്ങര എന്നിവർ പങ്കെടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.