തൃശൂർ: കാലാവസ്ഥ വ്യതിയാനം മൂലം രാജ്യത്ത് മഴയും ചൂടും കൂടുമെന്ന് ബംഗളൂരു ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന ്‍സിലെ പ്രഫ. എന്‍.എച്ച്. രവീന്ദ്രനാഥ്. പ്രതിസന്ധിയിൽ അമേരിക്ക പോലുള്ള വന്‍കിട രാഷ്ട്രങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാകുമെങ്കിലും ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ക്ക് ഏറേ ക്ലേശിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതം ലഘൂകരിക്കാൻ ഗ്രാമപഞ്ചായത്തുകള്‍ തയാറാക്കിയ കര്‍മപദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ 'കില'യില്‍ സംഘടിപ്പിച്ച ദേശീയ ശിൽപശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 12 ഗ്രാമപഞ്ചായത്തുകളാണ് പ്രാദേശിക കര്‍മപദ്ധതി തയാറാക്കിയത്. മുട്ടം, പെരുമ്പളം, കരിമ്പ, അരൂകുറ്റി, മുപ്പൈനാട്, മാവൂര്‍, കുത്തന്നൂര്‍, വെള്ളിനേഴി, നെടുമ്പന, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍ അവരുടെ പഞ്ചായത്തുകളില്‍ തയാറാക്കിയ കര്‍മപദ്ധതി അവതരിപ്പിച്ചു. പദ്ധതികള്‍ തയാറാക്കുന്നതിന് ഉപയോഗിച്ച രീതിശാസ്ത്രം മെച്ചപ്പെടുത്തുകയും പൂര്‍ണമാക്കുകയുമാണ് ശിൽപശാലയുടെ ലക്ഷ്യം. പഞ്ചായത്ത് തലത്തില്‍ കര്‍മപദ്ധതി തയാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. 'കില' ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ ആമുഖം അവതരിപ്പിച്ചു. ഡോ. നിർമല സാനു ജോര്‍ജ്, ഡോ. ശ്രീകുമാര്‍ ചതോപധ്യായ, ഡോ. സുരേഷ് ഫ്രാന്‍സിസ്, യു.എന്‍.ഡി.പി പ്രോജക്ട് ഓഫിസര്‍ ജെറിന്‍ തോമസ് എബ്രഹാം, കുസാറ്റിലെ ഡോ. അഭിലാഷ്, ഡോ. വിജയകുമാര്‍, 'കില' അസോസിയേറ്റ് പ്രഫസർ ഡോ. ജെ.ബി. രാജന്‍, ഡോ. ആര്‍.വി. വര്‍മ്മ തുടങ്ങിയവരാണ് ശില്‍പശാലക്ക് നേതൃത്വം നല്‍കുന്നത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധര്‍ക്ക് പുറമെ കര്‍മപദ്ധതി തയാറാക്കിയ ഓരോ പഞ്ചായത്തിലേയും മൂന്നുപേര്‍ വീതം ശിൽപശാലയില്‍ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.