മാവോവാദികളുടെ പോസ്​റ്റ്​മോർട്ടം ഇന്ന്

മുളങ്കുന്നത്തുകാവ് (തൃശൂർ): അഗളി വനമേഖലയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം ഇൻക്വസ്റ്റ് നടപ ടികൾ പൂർത്തിയാക്കി തൃശൂരിലെ ഗവ. മെഡിക്കൽ കൊളജ് മോർച്ചറിയിലെത്തിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് പ്രത്യേക ആംബുലൻസുകളിൽ അതീവ സുരക്ഷ സന്നാഹത്തോടെ മൃതദേഹങ്ങൾ എത്തിച്ചത്. മൃതദേഹങ്ങൾ എത്തിക്കുന്നതിന് മുന്നോടിയായി ആശുപത്രി പരിസരത്ത് ചൊവ്വാഴ്ച കാലത്ത് മുതൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മോർച്ചറി പരിസരത്തെ വഴി വിളക്കുകളെല്ലാം പ്രകാശിപ്പിച്ചു. ഗുരുവായൂർ എ.സി.പി ബിജുഭാസ്കറിൻെറ നേതൃത്വത്തിൽ പൊലീസ് സർവ സജ്ജമായി. മെഡിക്കൽ കോളജിലെ പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പ്രിൻസിപ്പൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ബുധനാഴ്ച കാലത്ത് പ്രത്യേക മെഡിക്കൽ സംഘത്തിൻെറ സഹായത്തോടെയാണ് ഫോറൻസിക് വിഭാഗം പോസ്റ്റ് മോർട്ടം പൂർത്തിയാക്കുകയെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.