കലോത്സവ ജേതാക്കള്‍ക്ക് സ്വീകരണം

തൃശൂര്‍: സി.ബി.എസ്.ഇ ജില്ല കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ ദേവമാത സ്‌കൂള്‍ ടീമിന് വിദ്യാർഥികളും അധ്യാപകരു ം ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കി. 1090 പോയൻറ് നേടിയ ദേവമാത അഞ്ചാംതവണയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പൽ ഫാ. ഷാജു എടമന യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പൽ ഫാ. സിേൻറാ നങ്ങിണി അധ്യക്ഷനായി. അക്കാദമിക് കോഓഡിനേറ്റര്‍മാരായ സി.എ. ഫ്രാന്‍സിസ്, ആറ്റ്‌ലി ജോ ടി., കൺവീനര്‍മാരായ ഭാവന ബി.കുമാര്‍, ബി.ഉണ്ണിക്കൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. കിലക്ക് സ്വീകരണം തൃശൂര്‍: നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന ജൂനിയര്‍ (അണ്ടര്‍ 16) സൗത്ത് ഏഷ്യന്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗം സില്‍വല്‍ മെഡല്‍ കരസ്ഥമാക്കി തിരിച്ചെത്തിയ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീം വൈസ് ക്യാപ്റ്റന്‍ കുമാരി കില ടി.എയ്ക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വരവേൽപ്പ് നല്‍കി. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറ് ബിന്നി ഇമ്മട്ടി ജില്ല ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി ടി.ടി. ജെയിംസ്, മണ്ണുത്തി ഡോണ്‍ബോസ്‌കോ സ്‌കൂള്‍ റെക്ടര്‍ റവ. ഫാ. ജോണ്‍ പാലിത്തോട്ടത്തില്‍, പ്രിന്‍സിപ്പല്‍ റവ. ഫാ. ടോണി വലിയ പരയ്ക്കാട്ട്, സ്‌കൂള്‍ കായിക മേധാവി വിനു. എല്‍.ആര്‍. എന്നിവരുടെ നേതൃത്വത്തില്‍ പരിശീലകരും അധ്യാപകരും സഹപാഠികളും ചേര്‍ന്നാണ് വരവേൽപ്പ് നല്‍കിയത്. മണ്ണുത്തി ഡോണ്‍ ബോസ്‌കോ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ കില വാണിയമ്പാറക്കടുത്ത് അടുക്കളപ്പാറ സ്വദേശി തണ്ടാശ്ശേരിയില്‍ അരവിന്ദാക്ഷൻെറയും സാലിയുടെയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.