എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വനിത പ്രസിഡൻറിനെതിരേയും കടവല്ലൂരിലേയും വേലൂരിലേയും പഞ്ചായത്തംഗങ്ങളുടെ പേരിലും വ്യാജ കേസുകൾ കെട്ടിച്ചമച്ച പൊലീസിൻെറ നടപടിയിൽ കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് കമ്മിറ്റി യോഗം . പൊലീസിൻെറ നീതി നിഷേധത്തിനെതിരെയും കള്ളക്കേസുകൾ ചാർജ് ചെയ്യുന്നതിനെതിരെയും നിയമനടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡൻറ് വി. കേശവൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ടി.കെ. ശിവശങ്കരൻ, എ.ഡി. ഡൊമിനി, സുരേഷ് മമ്പറമ്പിൽ, രാമകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.