തൃശൂർ വെസ്​റ്റ് ഉപജില്ല കലോത്സവത്തിന് തിരിതെളിഞ്ഞു

പുറ്റേക്കര: തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു. 115 സ്‌കൂളില്‍ നിന്ന് 2643 പ്രതിഭകള്‍ മാറ്റു രക്കുന്ന കലോത്സവം ഒക്‌ടോബര്‍ 31നാണ് സമാപിക്കുക. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.ജെ. ആേൻറാ അധ്യക്ഷത വഹിച്ചു. കലോത്സവത്തിൻെറ ഓര്‍മക്കായി കലോത്സവ വേദിക്കു സമീപം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.വി. കുരിയാക്കോസ് മരം നടീല്‍ നടത്തി. സിനിമ താരം ജെന്‍സന്‍ ജോസ് കലോത്സവ ദീപം തെളിയിച്ചു. സംസ്ഥാന സര്‍ക്കാറിൻെറ ഷോണി മിത്ര കര്‍ഷക അവാര്‍ഡ് നേടിയ വർഗീസ് തരകന്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന 115 സ്‌കൂളുകളിലേക്കായി ആയുര്‍ ജാക്ക് വിഭാഗത്തിലുള്ള 115 പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു. പൗലോസ് മാർ പൗലോസ് കായിക മേളക്ക് കൊടിയേറി തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ യൂത്ത് സ് അസോസിയേഷൻ കേന്ദ്ര സമിതി നേതൃത്വത്തിൽ സഭയിലെ വിവിധ ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തി വരുന്ന പൗലോസ് മാർ പൗലോസ് കായികോത്സവത്തിൻെറ കൊടിേയറ്റ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത നിർവഹിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.