കോടശ്ശേരി മല കാവടിയാട്ടം

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് കോടശ്ശേരിമല ശിവപാർവതി ക്ഷേത്രത്തിൽ വാവാഘോഷവും വർണാഭമായ കാവടിയാട്ടവും നടന്നു. നിരവധി പേരാണ് തുലാമാസ വാവുബലിതർപ്പണത്തിനായി ക്ഷേത്രത്തിൽ എത്തിയത്. സമീപ ജില്ലകളിൽ നിന്നുവരെ ഭക്തജനങ്ങളെത്തുന്ന ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ വലിയ തിരക്കനുഭവപ്പെട്ടു. ബലിതർപ്പണ ചടങ്ങുകൾക്ക് ജനീവ് ശാന്തി കാർമികനായി. കക്കാട് വാസുദേവൻ നമ്പൂതിരിപ്പാടിൻെറ കാർമികത്വത്തിൽ തന്ത്രി പൂജയും ശുദ്ധിയും നടന്നു. ഉച്ചയോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ കാവടി സംഘങ്ങൾ ക്ഷേത്രം ഉത്സവാന്തരീക്ഷത്തിലാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.