കലോത്സവങ്ങൾ നല്ല സമൂഹത്തെ വാർത്തെടുക്കുന്നു- ടി.എൻ. പ്രതാപൻ എം.പി

തൃശൂർ: സ്‌കൂൾ കലോത്സവങ്ങൾ നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നു എന്നും അതിനാൽ തന്നെ കലോത്സവങ്ങളുടെ പ്രാധാന്യം വർധിച്ചു വരുന്നുവെന്നും ടി.എൻ. പ്രതാപൻ എം.പി. തൃശൂർ ഈസ്റ്റ് ഉപജില്ലാ കലോത്സവം സൻെറ് ക്ലയേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം പി. കോർപറേഷൻ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കരോളി ജോഷ്വ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. മഹേഷ് മുഖ്യപ്രഭാഷണവും സിസ്റ്റർ ലിറ്റിൽ മേരി അനുഗ്രഹ പ്രഭാഷണവും നടത്തി. കൗൺസിലർ ജോർജ് ചാണ്ടി, എ.എസ് രവീന്ദ്രൻ, കെ ആർ മണികണ്ഠൻ, സിസ്റ്റർ സൗമ്യ വർഗീസ്, രാഗിണി മുകുന്ദൻ, സി ആർ ആൻഡ്രൂസ,് ജി.ബി. കിരൺ ഉപജില്ല വിദ്യാഭ്യസ ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, സിസറ്റർ റീന തുടങ്ങിയവർ പങ്കെടുത്തു. ജില്ല വിദ്യാഭ്യാസ ഡയറക്ടർ ബാലകൃഷ്ണൻ പതാക ഉയർത്തി. തൃശൂർ സൻെറ് തോമസ് തോപ്പ് ഹയർ സെക്കൻഡറി സ്ക്കൂൾ, സൻെറ് ക്ലെയേഴ്സ് ഹയർ സെക്കൻഡറി, സൻെറ് മേരീസ് യു.പി എസ് ലൂർദ് സ്കൂളുകളിലും പറവട്ടാനി കോർപറേഷൻ ഗ്രൗണ്ടിലുമായി നടക്കുന്ന കലോത്സവത്തിൽ 88 സ്‌കൂളുകളിൽ നിന്നായി നാലായിരം വിദ്യാർഥികൾ ആണ് പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.