തൃശൂർ: രാജേഷ് തെക്കിനിയേടത്തിൻെറ നോവൽ ഞാറ്റടിത്തെയ്യങ്ങൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തൃശൂർ പ്രസ് ക്ലബ് ഹാളിൽ പ്രകാശനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡൻറുമായ ഡോ.വത്സലൻ വാതുശ്ശേരി പുസ്തകം ഏറ്റുവാങ്ങി. ഭൂപരിഷകരണ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള ചരിത്രപശ്ചാത്തലം അടിസ്ഥാനമാക്കിയ ഒരു നോവലാണിത്. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശൻ അധ്യക്ഷത വഹിച്ചു. മുൻ എം.പി. - സി.എൻ.ജയദേവൻ മുഖ്യാതിഥിയായി. ലില്ലി തോമസ്, ടി. കെ.സുധീഷ്, ഉണ്ണികൃഷ്ണൻ തോട്ടശ്ശേരി , വി.എസ്.വസന്തൻ അഡ്വ.ആശ ഉണ്ണിത്താൻ , പ്രഫ.സാവിത്രി ലക്ഷ്മണൻ , പ്രഫ.ലക്ഷ്മണൻ നായർ തുടങ്ങിയവർ സംസാരിച്ചു. യുവകലാസാഹിതി ജില്ല സെക്രട്ടറി സി.വി.പൗലോസ് സ്വാഗതം പറഞ്ഞചടങ്ങിൽ നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്ത് മറുപടിപ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.