തൃശൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ 35ാം നിയോജക മണ്ഡലം വാർഷിക സമ്മേളനം ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് ശശിധരൻ പാടൂക്കാട് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ഐ.പി പോൾ, അയ്യന്തോൾ േബ്ലാക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.ഗിരീഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ബി ജയറാം മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ എം.ആർ റോസിലി, കെ.രാധാകൃഷ്ണൻ, ടി.എം കുഞ്ഞുമൊയ്തീൻ, പി.എസ് സുന്ദരൻ, കെ.ജി ഉണ്ണികൃഷ്ണൻ, എ.ജി നാരായണൻ, വി.സി ജോൺസൻ, പ്രാഫ.യു.എസ് േമാഹനൻ, സി.കെ മണി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ മണി (പ്രസി.), കെ.മോഹനസുതൻ (െസക്ര.), കെ.രാധാകൃഷ്ണൻ (ട്രഷ.), കനകപ്പിള്ളി ഗോപിനാഥൻ, വി.ജയചന്ദ്രൻ, പി.എസ് ഭവാനി (ൈവസ്.പ്രസി.), സി.എ പീറ്റർ, എം.എസ് രാധാകൃഷ്ണൻ, പി.ആർ സത്യനാഥൻ (ജോ.സെക്ര.). 'പ്രവാസി ഡിവിഡൻറ് പദ്ധതി'യുടെ ഉദ്ഘാടനം തൃശൂർ: പ്രവാസി ക്ഷേമത്തിനായി പ്രവാസി ക്ഷേമ ബോർഡ് വഴി നടപ്പാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ 'പ്രവാസി ഡിവിഡൻറ് പദ്ധതി'യുടെ ഉദ്ഘാടനം നവംബർ 16ന് വൈകീട്ട് നാലിന് തെക്കേ ഗോപുരനടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്യും. മന്ത്രിമാരായ ടി.എം തോമസ് ഐസക്, വി.സുനിൽകുമാർ, എ.സി മൊയ്തീൻ, പ്രാഫ.സി.രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനായി തൃശൂർ രാമനിലയത്തിൽ ചീഫ് എക്സി.ഓഫിസർ എം.രാധാകൃഷ്ണൻെറ അധ്യക്ഷതയിൽ കൂടിയ സംഘാടക സമിതി യോഗം കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മേയർ അജിത വിജയനെ സംഘാടക സമിതി ചെയർമാനായും ജില്ല കലക്ടർ എസ്.ഷാനവാസിനെ ജനറൽ കൺവീനറായും ക്ഷേമനിധി ബോർഡ് ചീഫ് എക്സി.ഓഫിസർ എം.രാധാകൃഷ്ണനെ കൺവീനറായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.