പച്ചക്കറി കൃഷി വിളവെടുപ്പിന് പാകമായി

വരവൂർ: ഗവ.എൽ.പി.സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും വീടുകളിൽ നടത്തിയ . സ്കൂളിലെ ഓരോ കുട്ടിയുടെയും അധ്യാപകരുടെയും വീടുകളിൽ ജൈവ പച്ചക്കറി കൃഷി ചെയ്ത് മാതൃക കാണിക്കുക എന്ന ലക്ഷ്യമാണ് ഇതോടെ വിജയിച്ചത്. സ്കൂളിലെ 783 കുട്ടികളുടേയും അധ്യാപകരുടേയും വീടുകളിലേക്ക് കൃഷി ചെയ്യാൻ കൊടുത്തയച്ച പച്ചക്കറിവിത്തുകളും തൈകളും ആണ് വിളവെടുപ്പിന് പാകമായത്. ചീര, കുമ്പളം, മത്തൻ, തക്കാളി, വെണ്ട, വഴുതന, കക്കിരി, പയർ, കോവയ്ക്ക, വേപ്പില തുടങ്ങിയ പച്ചക്കറികൾ വിളഞ്ഞ് പാകമായത്. മികച്ച കുട്ടി കർഷകനെ കണ്ടെത്തി അവാർഡ് നൽകാനായി പ്രധാനാധ്യാപകൻ എം.ബി.പ്രസാദിൻെറ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു. ഒന്നാം ക്ലാസ് വിദ്യാാർഥിയായ ഇ.എസ്. ശ്രേയയുടെ വീട്ടിലായിരുന്നു തിങ്കളാഴ്ചത്തെ സന്ദർശനം. പ്രധാനാധ്യാപകൻ എം.ബി.പ്രസാദ്, അധ്യാപികമാരായ വി.ശ്രീബ, കെ.റംലത്ത്, ലിറ്റി ജെയിംസ്, കെ.ഷിജിത എന്നിവരും ശ്രേയയുടെ വീട്ടിൽ വിളവെടുപ്പിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.