എരുമപ്പെട്ടി: പഞ്ചായത്തിലെ മുരിങ്ങത്തേരി കോട്ടക്കുന്നിൽ സർവേ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് ഭാരവാഹികളേയും തടഞ്ഞു എന്ന് വ്യാജ പരാതി ഉണ്ടാക്കിയ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻെറ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫിസിലേക്ക് നടത്തി. സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒ.ബി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കെ.എം. അഷറഫ്, റീന ജോസ്, എം.എസ്. സിദ്ധൻ, യു.കെ. മണി എന്നിവർ പ്രസംഗിച്ചു. സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ടി. ദേവസി സ്വാഗതവും പ്രസീത ശശിധരൻ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് ടി.കെ. ശിവൻ, കെ. ശാരദാമ്മ, കഞ്ഞുമോൻ കരിയന്നൂർ, ഒ.എസ്. മനോഷ്, റോസി പോൾ, പി.സി. ധർമ്മേഷ്, എ.എസ്. വിൻസൻറ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.