പ്രദേശവാസികളെ ബുദ്ധിമുട്ടിക്കാതെ മെഡിക്കൽ കോളജ് ചുറ്റുമതിൽ നിർമിക്കും-മന്ത്രി മൊയ്തീൻ

തൃശൂർ: പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്്ടിക്കാതെ മെഡിക്കൽ കോളജ് ചുറ്റുമതിൽ നിർമാണം നടത്തുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമതിൽ നിർമാണത്തിന് തടസ്സമായ മെഡിക്കൽ കോളജ് പരിസരത്തെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കും. പ്രദേശവാസികൾ നിലവിൽ ഉപയോഗിക്കുന്ന വഴികളിൽ അത്യാവശ്യ വാഹനങ്ങൾ കടന്നുപോകാൻ സാധിക്കുന്ന രീതിയിലായിരിക്കും നിർമാണം. ആവശ്യമായ സ്ഥലങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ ഗേറ്റുകൾ നിർമിക്കും. മൂന്ന് കോടി രൂപ ചെലവിൽ പ്രയോറിറ്റി വൺ, ടു, ത്രീ എന്നീ ഘട്ടങ്ങളിലായാണ് മതിൽ നിർമാണം. ഇതിൽ ആദ്യഘട്ടമായ പ്രയോറിറ്റി വൺ ആരംഭിച്ചു. മെഡിക്കൽ കോളജിലൂടെ വ്യവസായ എസ്്റ്റേറ്റുകളിലേക്ക് ഉൾപ്പെടെ കെണ്ടയ്നർ ലോറികൾ കടന്നു പോകുന്നത് അനുവദിക്കില്ല. ഇത് നിയന്ത്രിക്കാൻ പൊലീസിന് നിർദേശം നൽകും. അത്യാഹിത വിഭാഗത്തിന് മുന്നിലെ പാർക്കിങ് പരിഹരിക്കാൻ നിർദേശം നൽകും. സി.എസ്.ആർ ഫണ്ടു വാങ്ങുന്നതിന് സർക്കാറിൻെറ അനുമതി വാങ്ങാൻ ആശുപത്രി അധികൃതർക്ക് മന്ത്രി നിർദേശം നൽകി. രമ്യ ഹരിദാസ് എം.പി, അനിൽ അക്കര എം.എൽ.എ, കലക്ടർ എസ്. ഷാനവാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ. ഉദയപ്രകാശ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.