ഒല്ലൂര്‍: സൻെറ് ആൻറണീസ് ഫോറോനപള്ളിയിലെ വിശുദ്ധ റപ്പായേല്‍ മാലാഖയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആ രംഭിച്ചു. വൈകീട്ട് നാലിന് നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് സഹായമെത്രാന്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികനായിരുന്നു. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ കൂടുതുറക്കല്‍ ശുശ്രുഷകള്‍ നടന്നു. ഇടവക വികാരി ഫാ. ജോസ് കോനിക്കര റപ്പായേല്‍ മാലഖയുടെ സ്വരൂപം കൂട്ടില്‍ നിന്ന് ഇറക്കി ബിഷപ്പ് ടോണി നീലങ്കാവിലിന് കൈമാറി. തുടര്‍ന്ന് ട്രസ്റ്റിന്മാര്‍ക്ക് തിരുസ്വരൂപം നല്‍കിയതോടെ തിരുനാളിന് തുടക്കമായി. ഉച്ചകഴിഞ്ഞ് നാലിന് സഹായമെത്രന്‍ നേര്‍ച്ച ഭക്ഷണം ആശിര്‍വദിച്ചു. വൈകിട്ട് ആറോടെ നേര്‍ച്ച ഭക്ഷണ വിതരണം ആരംഭിച്ചു. രാത്രി പത്ത് വരെ തുടര്‍ന്നു.ആയിരകണക്കിന് ഭക്തജനങ്ങല്‍ മഴയെ അവഗണിച്ച് നേര്‍ച്ച ഭക്ഷണത്തിന് മാലാഖയുടെ പന്തലില്‍ എത്തി. വൈകിട്ട് എട്ടോടെ വിവധ മേഖലകളില്‍ നിന്നുമുള്ള വളയെടുപ്പ് ആഘോഷങ്ങള്‍ ആരംഭിച്ചു. രാത്രി പതിനൊന്നിന് പള്ളിയില്‍ സമാപിച്ചു. വ്യാഴാഴ്ച രാവിലെ ആറ് മുതൽ ഒമ്പത് വരെ ദിവ്യബലികള്‍ ഉണ്ടാകും. രാവിലെ പത്തിന് ആഘോഷമായി തിരുനാള്‍ കുര്‍ബാനക്ക് ഫാ. വിബിന്‍ കുരിശുതറ മുഖ്യകാർമികനായിരിക്കും. ഫാ. വിന്‍സൻറ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്‍ക്കും വൈകീട്ട് മൂന്നിന് ഒല്ലൂര്‍ ഇടവക വൈദികര്‍ ചേര്‍ന്ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.