പട്ടിക്കാട്: കേരള വന ഗവേഷണ കേന്ദ്രത്തിന് മുന്നിലൂടെയുള്ള റോഡിലെ രണ്ട് കിലോമീറ്റർ വൈദ്യുതി വിതരണത്തിന് ഭൂഗ ർഭ കേബിൾ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബിയുടെ പ്രവൃത്തി പൂർത്തിയായി. നാട്ടുകാരുടെ കാലങ്ങളായുള്ള ഇടപെടലിനെത്തുടർന്ന് ഹൈകോടതിയുടെ നിർദേശപ്രകാരമാണ് പ്രവൃത്തി നടത്തിയത്. ഈ ഭാഗം വൃക്ഷനിബിഡമായതിനാൽ മരവും മരക്കൊമ്പും വൈദ്യുതി കമ്പിക്ക് മുകളിൽ വീണ് പൊട്ടി വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് പതിവാണ്. ഇതുമൂലം വിലങ്ങന്നൂർ, പീച്ചി, പട്ടിലുംകുഴി പ്രദേശത്തുളള കർഷകർക്ക് കൃഷിക്ക് വെള്ളം പമ്പ് ചെയ്യാൻ കഴിയാതെ വരാറുണ്ട്. പീച്ചി പമ്പ് ഹൗസിൽനിന്നുള്ള കുടിവെള്ള പമ്പിങ് തടസ്സപ്പെടുന്നത് ഈ പ്രദേശങ്ങളിലും തൃശൂർ നഗരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പ്രയാസം സൃഷ്ടിക്കാറുണ്ട്. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിൻെറ നേതൃത്വത്തിൽ ഹൈകോടതിയിൽ ഹരജിയെതുടർന്നാണ് കോടതി ഇടപെടൽ. മൂന്ന് മാസംകൊണ്ടാണ് കേബിൾ സ്ഥാപിക്കൽ പൂർത്തിയാക്കിയത്. ഇൻസ്പെക്ഷൻ പൂർത്തിയായാലുടൻ ഭൂഗർഭ കേബിളിലൂടെ വൈദ്യുതി പ്രസരിപ്പിക്കും. ഇടവക ദിനം തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ ചേലക്കോട്ടുകര മാർ അേപ്രം പള്ളി ഇടവകദിനം ഡോ. മാർ അേപ്രം മെേത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. മെൻസ് അസോസിയേഷൻ ദേശീയ പ്രസിഡൻറ് ജോസ് ജേക്കബ്ബ് വെങ്ങാശ്ശേരി, വികാരി റവ. ഡേവീസ് താലോക്കാരൻ, അസി. വികാരി സൈമൺ ഇമ്മിട്ടി, കൈക്കാരന്മാർ ബാബു തെക്കേത്തല, റോഷൻ പൂവ്വത്തിങ്കൽ, ജനറൽ കൺവീനർ വിത്സൻ തറയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.