തളിക്കുളം: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി പരീക്ഷക്ക് (കെ-ടെറ്റ്) തയാറെടുക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി പര ിശീലനം നൽകുമെന്ന് ബ്ലോക്ക്പഞ്ചായത്ത് അംഗം കെ.ജെ. യദുകൃഷ്ണ അറിയിച്ചു. സൈക്കോളജി, മാത്തമാറ്റിക്സ്, മലയാളം, ഇംഗ്ലീഷ്, എൻവേയൺമൻെറൽ സ്റ്റഡീസ് എന്നീ വിഷയങ്ങൾക്ക് സിലബസ് അടിസ്ഥാനമാക്കിയാണ് പരിശീലനം. തിങ്കൾ മുതൽ വെള്ളിവരെ റഗുലർ ക്ലാസുകളായും അവധിദിവസങ്ങളിൽ പ്രത്യേക ബാച്ചുകളും സജ്ജീകരിക്കും. ബി.എഡ്, ടി.ടി.സി. കോഴ്സുകൾ കഴിഞ്ഞവർക്കും അവസാന സെമസ്റ്റർ വിദ്യാർഥികൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 94969 98973, 94463 58650.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.