പീച്ചി-വാഴാനി ടൂറിസം കോറിഡോർ റോഡ്: 7.5 കിലോ മീറ്റർ സർവേ പൂർത്തിയായി

തൃശൂർ: പീച്ചി-വാഴാനി ടൂറിസം കോറിഡോർ റോഡ് പദ്ധതിയിൽ 18.65 കിലോമീറ്ററിൽ 7.5 കിലോ മീറ്ററിൻെറ സർവേ പൂർത്തിയായി. ഇതിൻെറ സ ്‌കെച്ച് സർവേ വകുപ്പ് നൽകിയാലുടൻ ഭൂവുടമകൾക്ക് സ്ഥലം വിട്ടുനൽകാൻ നോട്ടീസ് നൽകാൻ പൊതുമരാമത്ത് വകുപ്പിന് ഗവ. ചീഫ് വിപ്പ് കെ. രാജൻ, കലക്ടർ എസ്. ഷാനവാസ് എന്നിവർ നിർദേശം നൽകി. ഒല്ലൂർ മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് നടപടി വേഗത്തിലാക്കാൻ നിർദേശിച്ചത്. റോഡ് സർവേ ടോട്ടൽ സ്്റ്റേഷൻ ഉപകരണം ഉപയോഗിച്ച് നടത്തണമെന്ന് ചീഫ് വിപ്പ് നിർദേശിച്ചു. ശ്രീധരി പാലത്തിൻെറ അപ്രോച്ച് റോഡ് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിൻെറ ഭാഗമായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് കലക്ടർ നിർദേശം നൽകി. സുവോളജിക്കൽ പാർക്ക് നിർമാണത്തിന് മുന്നോടിയായുള്ള പബ്ലിക് ഹിയറിങ് ഒക്ടോബർ 18ന് കഴിഞ്ഞതായും റിപ്പോർട്ട് നവംബർ ഏഴിന് സമർപ്പിക്കുമെന്നും അറിയിച്ചു. പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയിട്ടുണ്ട്. നെടുപുഴ റെയിൽവേ മേൽപാലം പഴയ അലൈൻമൻെറിൽ പണി തുടങ്ങാൻ തീരുമാനിച്ചു. മണ്ണുത്തി-എടക്കുന്നി റോഡ്, കണ്ണാറ-മൂർക്കനിക്കര റോഡ് എന്നീ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്തു. കോർപറേഷൻ മേയർ അജിത വിജയൻ, മറ്റ് ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.