തൃശൂർ: കുതിരാനിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായ സാഹചര്യത്തിൽ നവംബർ ഒന്നുമുതൽ തൃശൂർ-പാലക്കാട് റൂട്ടിൽ സ്വകാര്യ ബസ് സർവിസ് നിർത്തിവെക്കാൻ തൃശൂർ ജില്ലയിലെ സ്വകാര്യ ബസ് ഉടമസ്ഥസംഘടനകളുടെയും തൊഴിലാളി യൂനിയനുകളുടെയും സംയുക്ത യോഗത്തിൽ തീരുമാനം. കുതിരാൻ വഴി പോകുന്ന മുഴുവൻ ബസുകളും സർവിസ് നിർത്തിെവക്കും. റോഡുകൾ അറ്റകുറ്റപ്പണി നടത്താത്ത സാഹചര്യത്തിലാണ് സമരം. യോഗത്തിൽ എം.എസ്. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. തൃശൂർ ഡിസ്‌ട്രിക്ട് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പ്രസിഡൻറ് കെ.വി. ഹരിദാസ്, എം.കെ. ഉണ്ണികൃഷ്‌ണൻ (ബി.എം.എസ്), ആൻറോ ഫ്രാൻസിസ്, ബിബിൻ ആലപ്പാട്ട്, വി.എസ്. പ്രദീപ്, കെ.പി സണ്ണി (സി.ഐ.ടി.യു), ജോസ് കുഴുപ്പിൽ, കൃഷ്‌ണകിഷോർ, കെ.ആർ. അനന്തൻ, എൻ.എസ്. പവനൻ, പി.എസ്. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.