എ.ഐ.ബി.ഇ.എ ജില്ല കൺവെൻഷൻ

തൃശൂർ: ബാങ്ക് ലയനനീക്കം ഉപേക്ഷിക്കുക, കിട്ടാകടം തിരിച്ചുപിടിക്കുക, ഇടപാടുകാരിൽ നിന്നും അമിത സർവിസ് ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കുക, നിക്ഷേപകർക്ക് ന്യായമായ പലിശ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവക്കാർ ചൊവ്വാഴ്ച നടത്തുന്ന ദേശീയ പണിമുടക്ക് പരിപൂർണമാക്കാൻ ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ബി.ഇ.എ) ജില്ല കൺവെൻഷൻ തീരുമാനിച്ചു. നിലവിൽ സാധാരണ ജനങ്ങളെ പൊതുമേഖല ബാങ്കിൻെറ സേവനങ്ങൾ ലഭ്യമാക്കാത്ത രീതിയിേലക്കാണ് പുതിയ നയങ്ങൾ നടപ്പാക്കുന്നത്. നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നൽകുന്നത് മൂലം സമ്പാദ്യം സുരക്ഷിതമല്ലാത്ത സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപിക്കാൻ ജനം നിർബന്ധിതരാവുകയാണ്. ഇത്തരം ജനദ്രോഹ നടപടികൾ സ്വകാര്യവത്കരണ നയത്തിൻെറ ഭാഗമാണെന്ന് തിരിച്ചറിയണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ജില്ല െസക്രട്ടടി വി. രാമചന്ദ്രൻ പറഞ്ഞു. ജില്ല ചെയർമാൻ പി.എൽ. ലോറൻസ് അധ്യക്ഷത വഹിച്ചു. ടി.വി. ശിവരാമകൃഷ്ണൻ, പി.ജി. സുമ, ജില്ല ജോ. െസക്രട്ടറി പി. കൃഷ്ണനുണ്ണി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.