ചെറുതുരുത്തി: കെ.എസ്.ടി.യു വടക്കാഞ്ചേരി ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസിൽ എൽ .പി. വിഭാഗത്തിൽ എം.വി.എം.എൽ.പി.എസ് നെടുമ്പുര ഒന്നാം സ്ഥാനവും, ജി.വി.എച്ച്.എസ്.എസ്. ദേശമംഗലം, ജി.എൽ.പി.എസ്.വരവൂർ എന്നീ വിദ്യാലയങ്ങൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ എസ്.എൻ.ടി.ടി.ഐ. ചെറുതുരുത്തി ഒന്നാം സ്ഥാനവും, സൻെറ് ജോസഫ്സ് യു.പി.എസ്.പങ്ങാരപ്പിള്ളി രണ്ടാം സ്ഥാനവും നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്. വരവൂർ ഒന്നാം സ്ഥാനവും സൻെറ് ജോസഫ്സ് എച്ച്.എസ്. പങ്ങാരപ്പിള്ളി രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം മലബാർ എൻജിനീയറിങ് കോളജ് ചെയർമാൻ കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്തു . കെ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.പി. ഉണ്ണി ചെറുതുരുത്തി മുഖ്യപ്രഭാഷണം നടത്തി. ജി.എൽ.പി.എസ്. ചെറുതുരുത്തി പ്രധാനാധ്യാപിക വത്സല, പി.ടി.എ പ്രസിഡൻറ് നൗഫൽ, സുലൈമാൻ നെടുമ്പുര എന്നിവർ സംസാരിച്ചു. പി.എം. റഷീദ് സ്വാഗതവും ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.