തിരുവല്വാമല: നെഹ്റു എൻജിനീയറിങ് കോളജ്, നെഹ്റു ഫാര്‍മസി കോളജ് വിദ്യാര്‍ഥികളും എന്‍.എസ്.എസ്, എൻ.സി.സി വളൻറിയര്‍മ ാരും ചേര്‍ന്ന് പാമ്പാടി നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് റിസര്‍ച് സൻെററിൻെറ 20 ഏക്കറിലെ പ്ലാസ്റ്റിക് മാലന്യം നീക്കം ചെയ്തു. നെഹ്റു കോളജ് നടപ്പാക്കുന്ന പ്ലാസ്റ്റിക് രഹിത കാമ്പസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻെറ ഭാഗമായാണ് വിദ്യാര്‍ഥികൾ കാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കിയത്. ഒറ്റത്തവണ ഉപയോഗത്തിന് മാത്രമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ കാമ്പസില്‍ കടത്തില്ലെന്ന പ്രതിജ്ഞയുമായാണ് വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് രഹിത കാമ്പസ് പദ്ധതി മുന്നോട്ടു നയിക്കുന്നത്. സ്‌കൂള്‍ ഓഫ് മാനേജ്‌മൻെറ് കാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കുകയും കുട്ടികളില്‍ പ്ലാസ്റ്റിക്കിൻെറ അപകടങ്ങളെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കുകയും ആയിരുന്നു ആദ്യ ഘട്ടം. ഇതിൻെറ ഭാഗമായി കടലാസ് പേനയും വാഴയിലയിലും പേപ്പറിലും ഉള്ള പൊതിയല്‍ വസ്തുക്കളും കുട്ടികളിലേക്ക് എത്തിച്ചു. രണ്ടാം ഘട്ടത്തില്‍ കാമ്പസില്‍ അലക്ഷ്യമായി വലിച്ചെറിയപെട്ട പ്ലാസ്റ്റിക് സാധനങ്ങൾ നീക്കി. തിരുവില്വാമല പഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കുകയാണ് അടുത്ത ഘട്ടമെന്ന് പദ്ധതിയുടെ കോഓഡിനേറ്റര്‍ സിജോ ജോസഫ് പറഞ്ഞു. നെഹ്റു സ്‌കൂള്‍ ഓഫ് മാനേജ്‌മൻെറ് ഡയറക്ടര്‍ ഡോ. ഷീലാ ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഒറ്റപ്പാലം സബ് ഇന്‍സ്‌പെക്ടര്‍ എം.സുജിത് ഉദ്ഘാടനം ചെയ്തു. ഡോ.ആനന്ദി പ്ലാസ്റ്റിക് വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാമ്പസ് മാനേജര്‍ ബിന്ദു കൃഷ്ണകുമാര്‍, എം.സി.എ എച്ച്. ഒ.ഡി ഡോ. സുധീര്‍ മാരാര്‍, പ്രഫ.രാമചന്ദ്രന്‍, ഉഷ, എന്‍.സി.സി കോഓഡിനേറ്റര്‍ ടി. സനോജ്, എന്‍.എസ്.എസ് കോഓഡിനേറ്റര്‍ രാകേഷ്, വിദ്യാര്‍ഥി പ്രതിനിധി അമൃത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.